കൊച്ചി: സമുദ്രവിഭവങ്ങളുടെ രുചിക്കൂട്ടുമായി ഇടപ്പള്ളി ലുലു മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീ ഫുഡ് ഫെസ്റ്റിവലിന് ഇന്നു തുടക്കമാകും. ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നിര്‍വഹിക്കും.
നൂറിലധികം കടല്‍മത്സ്യങ്ങളും 40ലേറെ സമുദ്രവിഭവങ്ങളും മേളയുടെ ആകര്‍ഷണമാണ്. മത്സ്യവിഭവങ്ങളുടെ വൈവിധ്യവുമായി സമുദ്ര സദ്യയും മേളയിലൊരുങ്ങും. സമുദ്രസദ്യ നേരിട്ടെത്തി വാങ്ങാം. 41ല്‍പ്പരം മത്സ്യവിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
ലുലുവിലെ വിദഗ്ധരായ ഷെഫുമാരുടെ നേതൃത്വത്തില്‍ സ്വാദിഷ്്ഠമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങുന്നത്. മരട് ഫോറം മാളിലെ ലുലു ഡെയ്ലിയിലും ഈ ദിവസങ്ങളില്‍ സീ ഫുഡ് ഫെസ്റ്റ് നടക്കും. ഫെസ്റ്റ് നവംബര്‍ രണ്ടിനു സമാപിക്കും.